പത്രാധിപർ, ഗദ്യകാരൻ, പുസ്തക നിരൂപകൻ, സമൂഹനവീകരണവാദി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സ്വാത്രന്ത്ര്യ സമര പോരാളിയായിരുന്നു സ്വദേശാഭിമാനി എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള. (ജനനം:1878 മേയ് 25- മരണം:1916 മാർച്ച് 28)
കെ. രാമാകൃഷണപിള്ള എന്നായിരുന്നു യഥാർത്ഥ നാമം. സ്വദേശാഭിമാനി എന്നത് അദ്ദേഹം പത്രാധിപരായിരുന്ന പത്രത്തിന്റെ പേരായിരുന്നു. രാമകൃഷ്ണപിള്ള പത്രാധിപരായിരിക്കുമ്പോൾ നിർഭയമായി പത്രം നടത്തുകയും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു.
ജാതി സംബന്ധിച്ച നിലപാടുകൾ
ജാതിവ്യവസ്ഥയ്ക്ക് അനുകൂലമായ സവർണ്ണനിലപാടുകളെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊതുവിൽ പിന്തുണച്ചിട്ടുള്ളത്. പണ്ഡിറ്റ് കറുപ്പൻ രചിച്ച ബാലകലേശം എന്ന നാടകം അയിത്തോച്ചാടനവും താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യമാക്കുന്ന ഒരു കൃതിയായിരുന്നു. ഇത് ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിക്കുന്ന കൃതിയായിരുന്നു. ഇതിനെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് ധീവര സമുദായത്തിൽ ജനിച്ച കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു. സവർണ്ണരായ കുട്ടികളെയും അവർണ്ണരായ കുട്ടികളെയൂം ഒരുമിച്ച് പഠിപ്പിക്കുന്നതിനെതിരേ രാമകൃഷ്ണപിള്ള മുഖപ്രസംഗവുമെഴുതിയിട്ടുണ്ട്.
No comments:
Post a Comment